എന്തിന് പഠിക്കണം

എന്തിന് പഠിക്കണം

ഇതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം, എന്തിനാണ് ഞാൻ പഠിക്കുന്നത് എന്ന ചോദ്യത്തിൽ നിന്നാണ് ആദ്യ ഉത്തരം പിറക്കുന്നത്‌. നിങ്ങളുടെ മേഖല ഏതാണോ അതുമായി ബന്ധപ്പെട്ട കോഴ്സ് വേണം തിരഞ്ഞെടുക്കാൻ.
ഉദാഹരണത്തിന്, മീഡിയയുമായി ബന്ധമുള്ളവരുടെ സംസാര ഭാഷ കൃത്യവും ചുരുക്കി ഉള്ളതും വിഷയമാത്ര പ്രസക്തവും ആവണം, എന്നാൽ ഒരു കൌണ്ടർ സെയിൽസ്മാൻ ദിവസത്തിൽ കൂടുതൽ തവണ ചെയ്യുന്ന കാര്യം പ്രോടക്ടുകൾ എക്സ്പ്ലൈൻ ചെയ്യൽ ആവുമല്ലോ അത് കൊണ്ട് അയാൾക്ക്‌ വേണ്ടത് വാചാലമായി പറയാൻ ഉള്ള എന്നാൽ കേൾക്കുന്നവർക്ക് എളുപ്പത്തിൽ മനസ്സിലാവുന്ന വാക്കുകൾ ആണ് .
ഇനി നിങ്ങളുടെ തൊഴിൽ മേഖല ഏതാണോ അതിനു വേണ്ട വിധം ഇംഗ്ലീഷ് പരിശീലിക്കാൻ ഉള്ള മാര്ഗം പറയാം.

വാക്കുകളെ നിങ്ങൾ കനെക്റ്റ് ചെയ്യാൻ ശ്രമിക്കരുത് പകരം നിങ്ങള്ക്ക് മനസ്സിലാകുന്ന ഇംഗ്ലീഷ് വീഡിയോകളെ വാച് ചെയ്യുക (അതായത് നിങ്ങളുടെ മേഖലയുമായി കണെക്ഷൻ ഉള്ള ആളുകളുടെ സംസാരം ) അതിൽ ഉപയോഗിക്കുന്ന വാക്കുകളെ ഓർത്തിരിക്കുക ഒപ്പം നിങ്ങളുടെ സംസാരത്തിൽ അവ ഉൾപ്പെടുത്താനും ശ്രദ്ദിക്കുക
മറ്റൊന്ന്,
പ്രാഥമികമായ പഠനത്തിന് ശേഷം മാത്രമേ ഇങ്ങനെ വിഷയാധിഷ്ടിത കോഴ്സുകൾക്ക് പോകാവൂ.

എല്ലാ ഭാവുകങ്ങളും,
കേ എം എസ് സീ- റ്റീം

Leave a Reply

Translate »